ആദിക്ക് ഇപ്പോൾ എന്താ കുഴപ്പം...?
'അഭിനയം' എന്ന മോഹം ഉള്ളിൽ കടന്നുകൂടിയിട്ട് കാലം കുറച്ചായി. ഇങ്ങനെ മനസ്സിൽ തോന്നിയ ചെറിയ ചെറിയ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ സഹായിച്ച 'ടെക്നോളജി'-യെന്ന ദൈവത്തിനും, 'ഡബ്‌സ്മാഷ്' കണ്ടുപിടിച്ച ആ മഹദ്‌വ്യക്തിക്കും ഒരായിരം നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞാൻ തുടങ്ങട്ടേ?
♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬
തരക്കേടില്ലാതെ അല്ലറ ചില്ലറ ഡബ്‌സ്മാഷുകളും ചെയ്ത്, ഒരല്പസ്വൽപം അഹങ്കാരത്തിൽ ഞാൻ അങ്ങനെ ജീവിച്ചു പോകുമ്പോൾ, പെട്ടെന്നൊരു ദിവസം എൻ്റെ പൊന്നാങ്ങളക്കൊരു പൂതി. "ചേച്ചിയേ........ചേച്ചി ആ 'മണിച്ചിത്രത്താഴിലെ' ഗംഗ-നാഗവല്ലി രംഗം ഒന്ന് ചെയ്യണം!"
വെളിയിൽ ഉള്ള കൺസ്ട്രക്ഷൻ പണിസൈറ്റിൽ പണിക്കാർ പാറ പൊടിച്ചതാണോ അതോ ഇത് കേട്ടിട്ട് എൻ്റെ ഇത്തിരി പോന്ന ഹൃദയം നുറുങ്ങിയതാണോ എന്നറിയില്ല! "ഡിം".... ഒരു ശബ്ദം കേട്ടു.
"എൻ്റെ മഹാദേവാ..." അറിയാതെ ഞാൻ ഉറക്കെ വിളിച്ചു പോയി.
അല്ലാ..എന്നെ കുറ്റം പറയാനും പറ്റില്ല. "ശോഭന" എന്ന നാട്യമയൂരി തകർത്തഭിനയിച്ചു ഭലിപ്പിച്ച ആ ഒരു കഥാപാത്രം ഈ ലോകത്ത് ഇനി ഒരാൾക്കും ചെയ്യാൻ കഴിയില്ല. ഒരുപക്ഷേ 'നാട്യശാസ്ത്രം' ഭരതമുനി എഴുതിയ വേളയിൽ, അദ്ദേഹത്തിന്റെ മനസ്സിൽ ആ കലാകാരി ഉണ്ടായിരുന്നിരിക്കണം.
"ഇല്ലാ കുട്ടി! അത് എനിക്കാവില്ല" നിസ്സംശയം ഞാൻ പറഞ്ഞു.
"ചേച്ചി ഒന്ന് ചെയ്തു നോക്ക്. ചേച്ചിക്ക് പറ്റും!" ചെക്കൻ ശാഡ്യം പിടിക്കാൻ തുടങ്ങി! ഇണക്കങ്ങളും, പിണക്കങ്ങളുമായി, തറയിൽ വെക്കാതെയും, തലയിൽ വച്ചും ഞാൻ കൊണ്ടുനടക്കുന്ന ആ കുട്ടിക്കുരങ്ങൻ പറഞ്ഞതല്ലേ? ചെയ്യാതെ ഇരിക്കാൻ പറ്റുമോ?
പ്രത്യക്ഷത്തിൽ ആളുകൾക്ക് അങ്ങനെ തോന്നുമെങ്കിലും, കാര്യം അതൊന്നുമല്ല. ഞാൻ അത് ചെയ്തു കൊടുത്തില്ലെങ്കിൽ 'ബീഫ് ഫ്രൈ', 'ബീഫ് വിന്താലു', 'ബീഫ് ഉലത്തിയത്','ബീഫ് കറി' എന്നിങ്ങനെ ഒരു 'ബീഫ് മെനു' തന്നെ നിരത്തും ആ കൊശവൻ! നാട്ടിലെ കള്ളുഷാപ്പിലേയും, തട്ടുകടയിലെയും ബീഫിൻ്റെ രുചിയറിയാൻ തത്കാലം നിവൃത്തിയില്ലാത്ത ഞാൻ, വെറുതെ എന്തിനാണ് സ്വന്തം കുഴി തോണ്ടുന്നത്? സത്യമായിട്ടും, അതാണ് കാര്യം!
അതെ സമയം, അത്രയും പെർഫെക്ഷനോടെ ആ മഹാപ്രതിഭാസം ചെയ്ത കഥാപാത്രം ഒരു തമാശക്ക് ചെയ്യുവാനും തോന്നിയില്ല. കാര്യമായിത്തന്നെ ഒരു ശ്രമം നടത്തിക്കളയാം എന്ന് ഞാൻ ഉറപ്പിച്ചു.
Queen's University Hospital; Zeyland's Seminar Hall, 8:00AM
സെമിനാറാണെങ്കിലും ലെക്ചർ ആണെങ്കിലും ശ്രദ്ധയോടെ, നോട്ടുകൾ ഉണ്ടാക്കി 'പഠിക്കണം' എന്ന ചിന്തയിൽ ഇരിക്കുന്ന ഒരു കുട്ടി പോലും ഉണ്ടാകില്ല മെഡിക്കൽ സ്കൂളിൽ. അതിപ്പോൾ "പഠിപ്പിസ്റ്റായാലും" ക്ലാസ്സിലെ ആസ്ഥാന "ഉഴപ്പരായാലും". വളരെയധികം ഗൗരവത്തോടെ പഴയ 'കേസ് ഫയൽ' ഞങ്ങളുമായി പങ്കുവച്ചിരുന്നു ഞങ്ങളുടെ 'പ്രൊഫസർ' - തത്കാലം നമ്മുക്ക് അദ്ദേഹത്തെ 'Prof.Gary' എന്ന് വിളിക്കാം [Data Protection Act- ഞാൻ പാലിച്ചില്ല എന്ന് ഇനി ഒരാളും പറയില്ലലോ!]- എന്നോടൊരു ചോദ്യം.
സംഭവം ഞാൻ അറിഞ്ഞുകൂടിയില്ല. മനസ്സിൽ നിറയെ 'ഗംഗയും, നകുലനും, നാഗവല്ലിയും' ആയതിനാൽ, അദ്ദേഹം പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ എൻ്റെ ipad-ൽ 'മണിച്ചിത്രത്താഴ്' കാണുകയായിരുന്നു ഞാൻ. അടുത്തിരുന്നു 'Paediatrics Final-ന് പഠിക്കുകയായിരുന്ന Mike എന്നെ തോണ്ടി വിളിച്ചില്ലായിരുന്നില്ലെങ്കിൽ ഞാൻ ഈ സംഭവം അറിയുക പോലും ഇല്ലായിരുന്നു. ഉത്തരത്തിനായി കാത്തിരിക്കുന്ന പ്രൊഫസറിനെ നോക്കി, എന്ത് പറയുമെന്ന് വ്യാകുലപ്പെട്ടു നിൽക്കുമ്പോൾ, "എൻ്റെ കളരിപരമ്പര ദൈവങ്ങളേ! എന്താ ഇപ്പോൾ അങ്ങേരു ചോദിച്ചത്? അറിയില്ല! ഇനിയിപ്പോൾ കൂടെ ഇരിക്കുന്ന ഏതേലും കഴുതയോടു ചോദിക്കാം എന്ന് കരുതിയാൽ, ക്ലാസ്സിലെ ഭൂരിഭാഗത്തിനും നിന്നെ കണ്ടുകൂടാ! Mike-നോട് ചോദിക്കാം എന്ന് വെച്ചാൽ, പ്രൊഫസർ അത് കാണും! അതോടെ നീ തീർന്നു! ന്യൂസ് കാട്ടുതീ പോലെ പടരും, ഒടുക്കം അത് അമ്മുമ്മയുടെ കാതുകളിൽ എത്തും! അതിലും ഭേദം ഇപ്പോളെ സെമിത്തേരിയിൽ ഒരു ആറടി മണ്ണ് ബുക്ക് ചെയ്യുന്നതല്ലേ?" അല്ലെങ്കിലും എൻ്റെ മനസ്സ് ഇങ്ങനെയാണ്. ഒരു കാര്യവും ഇല്ലാതെ ഉള്ളിൽ ഇരുന്ന് എന്നെ ചിത്രവധം ചെയ്യും! ശവം!!!
"Dr.Mohan, I am waiting for your answer!"
ഈശ്വരാ....ഈ മനുഷ്യൻ വിടുന്ന ലക്ഷണമില്ലല്ലോ! എങ്ങനെ രക്ഷപെടും?
" Sorry, Professor, i didn't quite understand the question". അങ്ങനെ ഞാൻ പറഞ്ഞത് കൊണ്ട്, ചോദ്യം ആവർത്തിക്കുകയല്ലാതെ മൂപ്പർക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. എന്നോടാ കളി!
"How does 'DID' change the way a person experience life?"
തീർന്നു!!!! ഇങ്ങേരു ഏതു കേസ് ഫയൽ ആണ് പഠിപ്പിച്ചത് എന്ന് പോയിട്ട്, ഏതു വിഷയത്തിൻ്റെ സെമിനാറാണ് എന്ന് കൂടി അറിയാത്ത ഈ എന്നോടാണ് കക്ഷിയുടെ ചോദ്യം. അപ്പോളാണ് ഒരു 'DID'|!!
"അല്ല, ഇതേതാ അസുഖം? കേട്ടിട്ടില്ലലോ! ഇനി പുതിയ റിലീസ് വല്ലതും ആണോ?" മനസ്സ് വീണ്ടും തുടങ്ങി!

"Depersonalization, Deralization, ermmm...may be amnesia too."- വിളറിയ ഒരു ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി. ഞാൻ ഉത്തരം പറഞ്ഞത് കൊണ്ടാവാം, ഒരൽപം ദേഷ്യത്തോടെ അദ്ദേഹം വീണ്ടും പഠിപ്പിക്കൽ തുടർന്നത്! എൻ്റെ അടുത്തിരുന്നു ഈ സംഭവങ്ങൾ ഒക്കെ വീക്ഷിച്ചു കൊണ്ടിരുന്ന എൻ്റെ പ്രിയ കൂട്ടുകാരൻ Mike-ന് ഒരു സംശയം "How did you know that? You weren't paying attention, Aadi"
"it ain't rocket science, Mike. the man forgot that it was written on the slide he just projected. All i did was read it out loud with a bit of drama"
പിന്നല്ല! നമ്മളോടാ! എന്ന രീതിയിൽ, ഒരു ചിരി അങ്ങ് പാസ്സാക്കി, വീണ്ടും ഞാൻ 'നാഗവല്ലിയെയും, ഗംഗയെയും' പഠിച്ചുകൊണ്ടിരുന്നു.
♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬
Queen's University Hospital; Nurse's Station, 7E Ward , 11:30AM
എഴുതുവാൻ തന്ന റിപ്പോർട്ടുകൾ ഒക്കെ എഴുതി തീർത്തു, വളരെ സ്നേഹത്തോടെ മേട്രൺ ഇട്ടു തന്ന ഒരു കാപ്പി കുടിച്ചുകൊണ്ടിരിക്കവേ, മനസ്സിൽ വീണ്ടും ഗംഗയും, നാഗവല്ലിയും! നോക്കിയപ്പോൾ, അടുത്തെങ്ങും ആരുമില്ല. എങ്കിൽ പിന്നെ ഡയലോഗുകൾ ഒന്ന് പറഞ്ഞു നോക്കാം എന്നുകരുതി മുഖത്തു ഭാവങ്ങൾ കൊണ്ടുവന്നപ്പോൾ അതാ മുൻപിൽ നിൽക്കുന്നു Prof.Gary!
"Have you finished the report?"
"yes,Professor, I have".
അതും പറഞ്ഞു, ഞാൻ മുൻപിലേക്ക് നീട്ടിയ ഫയൽ എൻ്റെ കൈയിൽ നിന്ന് വാങ്ങി. കുറച്ചു നേരം ആ റിപ്പോർട്ടിൽ നോക്കി പിന്നീട് എന്നെയും. എന്തോ മനസ്സിലായി എന്ന പോലെ തലയാട്ടിയിട്ടു, ആ സമയം അവിടേയ്ക്കു കടന്നു വന്ന Lara-യോട് "I need to have a word with you" എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടു.
♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬
Queen's University Hospital; Clinic 5, Diana Lounge, 4:05PM
Prof.Gary വരുന്നതിനു മുൻപേ അദ്ദേഹത്തിൻ്റെ clinical room-ൽ equipments കൊണ്ട് വെക്കാൻ എത്തിയ എന്നെ വരവേറ്റത് എൻ്റെ സുഹൃത്തും അതിലുപരി ഒരു സിനിമാപ്രാന്തനും ആയ 'Ravi'യാണ്.
"I watched that movie you suggested, Aadi. it was just like 'Chandramukhi'"
ഇത് കേട്ടതും എന്നിലെ മലയാളി സടകുടഞ്ഞെണീറ്റു. ഓ ഹോ! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, "മണിച്ചിത്രത്താഴിൻ്റെ' അത്ര വരില്ല വേറെ ഒന്നും!
"No, Ravi! Chandramukhi was a re-make. The one you watched is a classic movie and the original version! In my opinion, none of the other movies did justice to the original version."
എന്നോട് തർക്കിച്ചിട്ടു കാര്യം ഇല്ല എന്ന് അറിയാവുന്നതു കൊണ്ട്, അവൻ വിഷയം മാറ്റി
"I could so see you do them crazy dance moves, ya know?"
അവൻ അത് പറഞ്ഞു തീരേണ്ട താമസം, എൻ്റെ മനസ്സ് തുടങ്ങി 'ഗാനമേള'....
'ഒരു മുറയ് വന്ദ് പാർത്തായ" അതും with dance beats.
കൂട്ടുകാരൻ ഇത്ര കാര്യമായിട്ട് പറഞ്ഞ സ്ഥിതിക്ക് 2-3 step-കൾ ചെയ്തില്ലെങ്കിൽ മോശമല്ലേ? കഴുത്തിളക്കി നാഗവല്ലിയെപോലെ 3 step ചെയ്ത് നിർത്തിയതും മുൻപിൽ അതാ നിൽക്കുന്നു Prof.Gary. നാലാം വാരം പിന്നിടുന്ന സാമ്പാറിനെക്കാളും വളിച്ച ഒരു ചിരി ചിരിച്ചു, "ഇന്നത്തെ ദിവസമേ ശെരിയല്ല" എന്ന് പിറുപിറുത്തു, ഞാൻ മെല്ലെ തടിതപ്പി.
♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬
Queen's University Hospital; Cafeteria, GF, 7:30PM
രാവിലെ തൊട്ടുള്ള ഓട്ടം കഴിഞ്ഞു ഒന്ന് കഴിക്കുവാൻ ഇരുന്നപ്പോൾ മണി 'ഏഴര'. കഫെയിൽ അധികം ആരും ഇല്ല. "എങ്കിൽ എന്തുകൊണ്ട് മണിച്ചിത്രത്താഴ് ഒന്ന് കൂടി കണ്ടുകൂടാ? പക്ഷെ ഇത്തവണ വെറുതെ ആ ട്രാൻസ്ഫോർമേഷൻ രംഗം കൂടി ഒന്ന് ചെയ്യണം." വീണ്ടും മനസ്സിൻ്റെ വക പ്രജോദനം. Mike-ഉം Lara-ഉം വരാൻ ഇനിയും സമയം ഉണ്ട്. എങ്കിൽ പിന്നെ ആവാം എന്ന് ഞാനും തീരുമാനിച്ചു.
"അതെന്താ , അല്ലിക്കാഭരണം എടുക്കാൻ ഞാൻ കൂടി പോയാല്?"
തകൃതിയായി, കണ്ണുകൾ വിടർത്തി , പുരികങ്ങൾ ചുളിച്ചു, മുമ്പിലിരുന്ന ipad-ൽ നോക്കി ഞാൻ അങ്ങനെ അഭിനയിച്ചുകൊണ്ടിരിക്കവേ, പെട്ടെന്ന് രണ്ടു കൈകൾ എന്നെ ആലിംഗനം ചെയ്തു.
"ഇതെന്താ സംഭവം?" മനസ്സിൻ്റെ വക commentary!
മരണപ്പായയിൽ കിടക്കുന്ന ഒരാൾ, തൻ്റെ അവസാനത്തെ ആഗ്രഹമാണ് എന്ന് പറഞ്ഞു ചോദിച്ചാൽ പോലും ഒരു 'hug' കൊടുക്കാത്ത Mike-ന് ഇതെന്താണ് സംഭവിച്ചത്?
എൻ്റെ കൈകൾ മെല്ലെ എടുത്തു, സ്തുതി കൊടുത്തതിനു ശേഷം പള്ളിയിലെ വികാരിയുടെ കരങ്ങൾ ചുംബിക്കുന്നത് പോലെ മുത്തമിട്ടിട്ട് Lara തുടർന്നു:
"We love you, Aadi. It's okay! I am not going to judge or ask you anything. I know you'll tell me when you are ready!"
"ഇത് നല്ല കൂത്ത്! ഇവർക്കിതെന്തുപറ്റി? ഒരു പിടിയും കിട്ടുന്നില്ലല്ലോ, എൻ്റെ ശിവനേ! ഇനി രാവിലെ തൊട്ടു വിശന്നിരുന്നതിൻ്റെ side effects വല്ലതും ആണോ?" എൻ്റെ മനസ്സ് ഒരു ന്യൂസ് റിപ്പോർട്ടർ ആയിരുന്നെങ്കിൽ തകർക്കുമായിരുന്നു. എന്ത് പെട്ടെന്നാണ് ഓരോരോ വിശദീകരണങ്ങൾ കണ്ടെത്തുന്നത്! ഒരു വിഭ്രാന്തിയോടെ ഞാൻ തുടർന്നു
"Guys, what's going on? I mean...I have got nothing to share"
Mike : Everything is going to be fine, Aadi!
Lara : You are our Best Friend and i want you to know that we are here for you.
Aadi: I don't understand. Neither do I know what is happening unless you guys know something i don't!
എന്ത് പറയണം എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ടു,രണ്ടു കസേരകൾ എൻ്റെ അടുക്കലേക്കു നീക്കിയിട്ടു, എൻ്റെ കൈകൾ മെല്ലെ ഒന്നമർത്തിയിട്ടു Lara-ഉം, ഒരിക്കൽ കൂടി എന്നെ മാറോടണച്ചിട്ട് Mike-ഉം, പതിയെ പറഞ്ഞു തുടങ്ങി:
Mike : Prof.Gary thinks that something is up with you.
Lara : He told us that you've been acting strange and somewhat.......'different' since morning.
Mike : We told him that you are absolutely fine & we thought you were until.......
Aadi : Until what, Mike?
Mike : Ermm.......until we saw it for ourselves....just now!
അവൻ അത് പറഞ്ഞവസാനിപ്പിച്ചതിന് ശേഷമുള്ള പത്തു-മിനിറ്റ് .....എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച നിമിഷങ്ങളായിരുന്നു! ചിരിച്ചു ചിരിച്ചു ഒടുക്കം ഞാൻ ഇരുന്ന കസേരയിൽ നിന്നും മറഞ്ഞു താഴെ വരെ എത്തി! ഇനി ഇവൾക്ക് 'Hysteria' എങ്ങാനും ആവുമോ എന്ന് കരുതി BNF തുറക്കാൻ പോയ Mike -നെ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു :
"Guys, i was actually rehearsing a scene for my next video. It is about a person with DID (Dissociative Identity Disorder)"
'Sarcasm'-ത്തിൻ്റെ രാജാവ് 'ഫ്രണ്ട്‌സ്' എന്ന അമേരിക്കൻ sitcom-ലെ 'Chandler' ആണെങ്കിൽ മന്ത്രി Mike ആവും. അത്ര രസകരമായിരുന്നു അവൻ്റെ പ്രതികരണം.
"Ha! obviously, the best place to practise a 'DID' scene is a Psychiatric Hospital!"
♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬♬
പലപ്പോഴും ഞാൻ വെറുതെ ആലോചിച്ചിട്ടുണ്ട്......ഈ സിനിമയിൽ കാണാറുള്ള രംഗങ്ങൾ നിത്യജീവിതത്തിൽ നടന്നിരുന്നുവെങ്കിൽ നല്ല ചേലുണ്ടാവുമല്ലോ എന്ന്! രാവിലെ തൊട്ട് 'കുഴപ്പങ്ങളോടെ' പെരുമാറിയിരുന്ന തൻ്റെ ഒരു വിദ്യാർത്ഥിനിക്ക് സഹായം ചെയ്യാനായി, അവളുടെ ഉറ്റചെങ്ങാതിമാരോട് അവളെ ഒന്ന് ശ്രദ്ധിക്കാൻ പറയുകയും, അത് കേട്ടിട്ട് കൂട്ടുകാരിയെ നോക്കാനും, ആശ്വസിപ്പിക്കാനും എത്തിയ എൻ്റെ കൂട്ടുകാരെ കണ്ടപ്പോൾ,
"ഭാസുരച്ചേച്ചിയുടെ ഭർത്താവ്, നമ്മുടെ ഉണ്ണിത്താൻ ചേട്ടൻ ശ്രീദേവിക്ക് ഇപ്പോൾ എന്താ കുഴപ്പം" എന്ന് നോക്കാൻ വരുന്ന രംഗമാണ് ഓർമ്മയിൽ എത്തിയത്!
'ഗംഗയെയും, നാഗവല്ലിയെയും' അനുകരിക്കാൻ ശ്രമിച്ചു ശ്രമിച്ചു, ജീവിതത്തിൽ 'ശ്രീദേവി'യായ ആ നിമിഷം, ഒരു പക്ഷെ എൻ്റെ മെഡിക്കൽ സ്കൂൾ യാത്രയിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നാവും!
All thanks to you, dear brother! Thank you for being the reason behind a very fond, unforgettable memory!
As I always say my sister is a rockstar!!!!!
ReplyDeleteBut waiting to see that act
ReplyDeleteBest one so far 🤣🤣
ReplyDeleteserikum DID TANNE AANUNU ENIK SAMSAYAM ILLATHILLQ
ReplyDelete