ഇത്രയും 'നീലം' ഇതെവിടെ കിടക്കുന്നു?


കലാശലായ പല്ലുവേദന (നേരെ ചൊവ്വേ കിളിച്ചുവരാൻ വയ്യാഞ്ഞിട്ട് പിള്ളേച്ചനെ പോലെ മതിലുചാടി അകത്തേക്ക് കിളിച്ചുവരുന്ന ബ്ലഡി അണപ്പല്ല്) കാരണം കിടക്കയിൽ അങ്ങോട്ടും  ഇങ്ങോട്ടും കിടന്ന് ശയനപ്രദക്ഷിണം ചെയ്യുന്ന പാവം കുട്ടിയുടെ ഫോൺ  അടിക്കുന്നു.  അങ്ങേ തലക്കൽ നുമ്മടെ ബെസ്റ്റി, കാശ് മുടക്കി പതിവില്ലാതെ ഇങ്ങു ലണ്ടനിലേക്ക് വിളിച്ചിരിക്കുന്നു! ഒന്നുകിൽ  ലോകം  അവസാനിക്കാൻ പോകുകയാണ് അല്ലെങ്കിൽ  താൻ തന്റെ മരണക്കിടക്കയിലാണ് എന്ന് കുട്ടിക്ക് പൊടുന്നനെ ഒരു ബോധോദയം! അങ്ങ്  ദുഫായിയിൽ അറബിയുടെ ഇടംകൈയാണെന്നാണ് ഈ പറഞ്ഞ അവതാരത്തിന്റെ പറച്ചിൽ  കേട്ടാൽ  നമ്മൾക്ക് തോന്നുക. അങ്ങനെ ഉള്ള ഈ  സാധനം  പെട്ടെന്നൊരു സുപ്രഭാതത്തിൽ വിളിച്ചാൽ  ആരായാലും  അങ്ങനെയെ ചിന്തിക്കൂ,  അല്ലേ? 
"എന്താണ് പതിവില്ലാതെ ഒരു വിളി?" റോയൽ ലണ്ടനിലെ ഡെന്റിസ്റ്ററി പിള്ളേർ തല്ലിയിളക്കി പഠിക്കാൻ നോട്ടമിട്ടിരിക്കുന്ന അണപ്പല്ല് തടവിക്കൊണ്ട് കുട്ടി ഇപ്പറഞ്ഞ മാന്യദ്ദേഹത്തോട് ചോദിച്ചു. 
"വെറുതെ പണിയെടുക്കാൻ അറബിഅണ്ണൻ പറഞ്ഞപ്പോൾ ഞാൻ നിന്നെ വിളിക്കാം എന്ന് കരുതി.  ഹോ! പണ്ടേ എനിക്ക് വിയർപ്പിന്റെ അലർജി ഉള്ളത് നിനക്കറിയാല്ലോ? "
അങ്ങനെ തുടങ്ങിയ സംഭാഷണം ഒടുവിൽ  ചെന്നെത്തിയത് ഡൊണാൾഡ് ട്രംപിന്റെ അമ്മായി അച്ഛന്റെ വീട്ടുപടിക്കലാണ്.  പൊടുന്നനെ ബെസ്റ്റിയുടെ സ്വരത്തിന്റെ കാഠിന്യം കൂടുന്നു. ഇതൊരു ചലച്ചിത്രരംഗം ആയിരുന്നുവെങ്കിൽ പശ്ചാത്തലസംഗീതത്തിൽ ഉയർന്നു വരുന്ന   ഹൃദയമിടിപ്പിന്റെ ശബ്ദം തിരുകി കയറ്റാമായിരുന്നു.
"കുറച്ചായി നിന്നോടൊരു കാര്യം ചോദിക്കണം എന്ന് കരുതിയിട്ട്.  എനിക്കാണേൽ എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടണില്ല!"
"എന്താടാ പ്രശ്നം?  നീ  എന്നോട് പറയ്.  ഇപ്പോൾ വന്ന് വന്ന് നീ ഒന്നും പറയാതായി." ഏതോ 'വലിയ ആശയക്കുഴപ്പത്തിൽ' പെട്ട തന്റെ ഉറ്റസുഹൃത്തിനോടായി കുട്ടി ചോദിച്ചു.
അങ്ങേ തലക്കൽ നിന്നും നാഴികകൾ നീണ്ട് നിന്നു എന്ന പ്രതീതിയുണർത്തുന്ന നിശബ്ദത.
"എടി.....അതേ...."
"ഞാൻ കേൾക്കുന്നുണ്ട്...നീ പറയ്...."
"അത്..................ഈ...................ബ്ലൂ ഫിലിം ഉണ്ടല്ലോ.......അതിൽ എവിടെയാണ് ബ്ലൂ?"
ഒരേ പായിലുണ്ട്,  ഒരേ പാത്രത്തിൽ ഉറങ്ങി പത്തിരുപത് വർഷമായി കൂടെ ഉള്ള ചങ്കിന്റെ അപ്പനും വല്യപ്പനും പറഞ്ഞ്  കഴിഞ്ഞ്, ശ്വാസം നേരെ പിടിച്ചെടുത്ത ആ ഒരു സെക്കൻഡിൽ കുട്ടിയും ആലോചിച്ചു. സംഗതി ശെരിയാ..... ഇതിലെവിടെയാ ബ്ലൂ??? 🤔🤔🤔
"ലോകമാർകെറ്റിൽ കോടിക്കണക്കിന് ഡോളറിന്റെ ബിസ്സ്നസ്സ് ആയ 'പോൺ' എങ്ങനെ 'നീല ചിത്രമായി'? അതിൽ എവിടെയാണ് ഇത്രയും നീല നിറം?" തലയ്ക്കു മീതെ ഉത്തരം കിട്ടാത്ത ഈ വലിയ ചോദ്യവുമായി,  താടിക്ക് കൈയും കൊടുത്ത് ദുഫായിലും ലണ്ടനിലുമായി രണ്ട് ബുദ്ധിജീവികൾ ഇരിപ്പുണ്ട്..... ദാ ദിങ്ങനെ!

     
Picture Courtesy :- ട്രോളന്മാർ 


Comments

  1. It is said that adult films in its starting days were very hard to make. Budgets were practically non-existent and the film producers used to be very secretive about their movies.

    And at that time to create a film quickly and in low-cost they used to give it a bluish colour tint. The audience used to watch the cheap blue coloured films and coined the name "blue movie". ഇതാവും

    ReplyDelete

Post a Comment