ഇതൊന്നും 'റാഡിക്കലായിട്ടുള്ള' ഒരു മാറ്റമല്ല!

"ഈയിടെ ആയിട്ട്  പെണ്ണ്  ഇരുപത്തിനാല് മണിക്കൂറും  ആ  ഫോണിലാ. ഒരു  ചിരിയും കളിയും ഇളക്കവും ഒക്കെ ഉണ്ട്. നിനക്ക്  അവളോടൊന്ന് ചോദിച്ചുകൂടെ? വെറുതെ  നാട്ടുകാരെ  കൊണ്ട്  അതും  ഇതും പറയിക്കാൻ!!" ഫോണിൽ ഉള്ള  എന്റെ  കലാപരിപാടികളിൽ അസൂയ മൂത്തിട്ട് നാത്തൂൻ ഏട്ടനോട് പരാതി  പറയുന്നു. കേട്ട പാതി, കേൾക്കാത്ത  പാതി, ഒരിക്കലും  ഒന്നിനും  ദേഷ്യപ്പെടാത്ത ഏട്ടൻ , 365 ദിവസത്തേക്ക്  വിദേശയാത്രയ്ക്ക് വിസ  നിഷേധിക്കപ്പെട്ട്, ഇന്ത്യയിൽ പ്രധാനമന്ത്രിപദം അലങ്കരിക്കേണ്ടിവന്നാൽ ഉള്ള മോദി അണ്ണന്റെ വൈക്ലപ്യം നിറഞ്ഞ മുഖവുമായി എന്റെ വൃത്തികൂടിയ മുറിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നു.

കട്ടിലിൽ മലർന്ന് കിടന്ന് ഫോണിൽ  കളിക്കുന്ന  ഞാൻ, വളരെ  വ്യസനത്തോടെ  ആ ഫോൺ താഴേക്ക്‌ വയ്ക്കുന്നു. "എന്താ ഏട്ടാ? Do you need something?"

ഏതോ സിനിമയിൽ ആരോ  എഴുതിയ  ഒരു പ്രണയലേഖനത്തിന്റെ ആദ്യ വരി ഓർമ്മയിൽ  തെളിയുന്നു. "എന്ത് പറയണമെന്നോ, എങ്ങനെ  പറയണമെന്നോ അറിയില്ല." ഏകദേശം അതേ  പോലെ തന്നെയാണ് ഏട്ടന്റെ മുഖഭാവവും. വെറുതെ  അങ്ങനെ നാട്ടിലെ  ഹോസ്പിറ്റലിലെ പ്രസവവാർഡിന് മുൻപിൽ ആളുകൾ ഉലാത്തുന്നതുപോലെ ഉലാത്തുന്നു.

"അത്....എനിക്ക്....നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്."

"ചോദിച്ചോളൂ.." വീണ്ടും  ഏട്ടൻ  ഉലാത്തുന്നു

"അത്....Erm....നീ ഈയിടെ ആയി  ആരോടാ  ഇത്രേം ചാറ്റിങ്? അല്ലാ, നല്ല  പയ്യനാണെങ്കിൽ നമ്മൾക്ക്  ഒരു  കൈ  നോക്കാം..." ഏട്ടൻ  കഷ്ടപ്പെട്ട്  പറഞ്ഞൊപ്പിച്ചു!

ഏട്ടന്റെ  ചോദ്യം  കേട്ട്  പൊട്ടിച്ചിരിക്കണോ, അതോ  കരയണമോ  എന്ന്  ആറിയാതെ രണ്ട് സെക്കന്റ്‌ ഞാൻ  'വിജൃംഭിച്ചു' നിന്നു.

"ഏട്ടാ...അതിപ്പോ....ഒരാളാണോ അതോ  രണ്ട്  മൂന്ന്  പേരുണ്ടോ  എന്ന്  എനിക്കറിയില്ല" ഒരു  നിഷേധിയെ കണക്കെ ഞാൻ പറഞ്ഞു.💁(ഏട്ടന്  അങ്ങനെ  തോന്നിയെങ്കിലും, ഞാൻ കൊളാക്കിയലായി കൊളമാക്കി പറഞ്ഞതാണ്!😋)

എന്റെ  കൂസലില്ലാതെ  ഉള്ള പറച്ചിൽ  കേട്ട്  ഏട്ടന്റെ 'കണ്ണ് ചുവക്കുന്നു,  പല്ലുകൾ  തമ്മിൽ കഥ  പറയുന്നു, മുഷ്ടി ചുരുളുന്നു, പേശികൾ  മുറുകുന്നു, ഞരമ്പുകൾ  വലിയുന്നു.....'

ഏട്ടൻ  ഒരു  ഹൾക്കായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ വ്യസനത്തോടെ  മനസ്സിലാക്കി. ഇനിയും അമാന്തിച്ചാൽ ചിലപ്പോൾ എന്നെ  തറയിൽ നിന്നും വലിച്ചിളക്കേണ്ടി വരും എന്നുള്ള  ബോധോദയം  എന്നെ  എന്റെ ഫോൺ ഏട്ടന് നൽകാൻ വിവശയാക്കി.

 ഞെട്ടലോടെ ഏട്ടൻ  ആ സത്യം മനസ്സിലാക്കി...

"WTF? Are you being serious?എന്തോന്നാടി ഇത്?"🙄🙄

"വളർന്നു വരുന്ന  ഒരു  ട്രോളത്തി എന്ന  നിലയിൽ ഇപ്പോൾ  ഇവർ  എന്റെ ദ്രോണാചാര്യരും, ഞാൻ ഇവരുടെ ഏകലവ്യയുമാണേട്ടാ!!"

എന്റെ  ഫോണിൽ  കേരള പോലീസിന്റെ  പേജിലെ പൊളപ്പൻ ട്രോൾ റിപ്ലയ്കളുടെ സ്ക്രീന്ഷോട്ട് കണ്ട് ഞെട്ടിയ  ഏട്ടൻ, ഇപ്പൊ ദേ  എന്റെ  കൂടെ ഇരുന്ന്  ആ  ട്രോളുകൾ വായിച്ച് ചിരിക്കുന്നു! (മുറുമുത്തുകൊണ്ടു നാത്തൂനും ട്രോളുകൾ കേട്ട് രസിക്കുന്നുണ്ട്. ആ  സാധനത്തിനുള്ള പണി അടുത്ത വെള്ളിയാഴ്ച!)😉😂

ട്രോളുകൾ  വായിക്കാനായി മാത്രം ഫോൺ ഉപയോഗിച്ച്,  ചിരിച്ചുല്ലസിക്കുന്ന എന്നെ  പോലെയുള്ള കുട്ടികളും ഈ  ദുനിയാവിൽ ഉണ്ട്, ഹേ! 😏😏😏

യെസ്,  വീ  ദി എക്സിറ്റ് ഓഫ് ദി ടുഡേ ഓഫ് ദി കേരള പോലീസ് പേജ്!!💪💪💪

P. S. എന്റെ ഡയകോലുകൾ കേട്ട്,  ഗുരുദക്ഷിണയായി എന്റെ കണ്ണുകളോന്നും  ചോദിച്ച് കളയല്ലേ,  ബ്ലീജ് 🙏🙌🙏

 
Hats off to them for using memes and trolls to convey important messages. It is a wonderful initiative.🙌🙏



Comments