ഞാൻ അല്ലേലും ഭയങ്കര ഡീസെന്റാ.... !

പതിവില്ലാതെ ടിവിപ്പെട്ടിയുടെ മുൻപിൽ ഇരുന്നു "മഹാഭാരതം" കാണുന്ന കൊച്ചുമക്കളെ കണ്ടപ്പോൾ അമ്മുമ്മയ്ക്കും അപ്പുപ്പയ്ക്കും വല്ലാത്ത ആഹ്ലാദം! ഒടുക്കം അത് സംഭവിച്ചിരിക്കുന്നു! ഇന്നലെ വരെ "ഈസ്റ്റൻഡേർസ്",  "ദി ഇൻബിറ്റ്‌വീനേഴ്‌സ്", "സ്കിൻസ്" എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന പിള്ളേർ ഇന്ന് നല്ല കുട്ടികളായി പുരാണം 'പഠിക്കുന്നു'…! ഇത് കണ്ടാൽ ഏതൊരു ഭാരതീയനും കോരിത്തരിക്കില്ലേ? സന്തോഷം  കൊണ്ട് കണ്ണുകൾ നിറയില്ലേ? വാത്സല്യം കൂടില്ലേ?
പ്രൗഢഗംഭീരമായ ആ നിമിഷങ്ങൾ ആവോളം ആസ്വദിച്ച ശേഷം അവർ കൊച്ചുമക്കളെ നോക്കി പറഞ്ഞു : "എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കണം കേട്ടോ മക്കളെ. ഞങ്ങൾ അപ്പുറത്ത് ഉണ്ടാകും"
"ഷുവർ തിങ്,  ഗ്രാംസ്" കുട്ടികൾ ഒന്നടങ്കം (പഴയ സ്കൂൾ പിള്ളേരെ കണക്കെ). ഈ കുട്ടികൾ എന്ന് പറയുമ്പോൾ, ഇരുപതുവയസ്സിനു മേളിൽ പ്രായമുള്ള എല്ലാം 'കുട്ടികൾ' ആണല്ലോ?! ഏത് ?

അവർ ലിവിങ് റൂമിൽ എത്തി എന്നുറപ്പായപ്പോൾ ഓരോരുത്തരും "മഹാഭാരതം" കാണാൻ ഉണ്ടായ 'സാഹചര്യം' പങ്കുവച്ചു.
Kuttu :- My mates told me that the girl who plays Draupathi is fit yo! Thought I will just check her out
Malu :- Who cares about her! Gosh! The guy who plays Arjun is hot! His hair is to die for!
Achu :- Keep your hands off my man, Malu or I am gonna tell Grams off you!
Kittu :- I just wanna see how lame the sword fighting is unlike you idiots!

"അല്ലെങ്കിലും നീയൊക്കെ നന്നായി എന്ന് വിശ്വസിക്കുന്നതും, വെള്ളത്തിൽ വര വരയ്ക്കുന്നതും ഒരേ പോലെയാണ്"- രോഷാകുലയായി കതകിന്റെ അരികിൽ നിൽക്കുന്ന അമ്മുമ്മയുടെ വാക്കുകൾ! കുറ്റം പറയാനൊക്കില്ല! ഒരു നിമിഷത്തേക്ക് കൊച്ചുമക്കൾ നന്നായി എന്ന് ആ പാവം വിശ്വസിച്ചുപോയി!

ഇത്രയൊക്കെ കേട്ടിട്ടും ഒരു റിയാക്ഷനും കൊടുക്കാതെ, കണ്ണിമവെടിയാതെ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുന്ന  എന്നെ നോക്കി ഒരല്പം നീരസത്തോടെ അച്ചു "Why are you watching this, chech? What is your interest in this?"

"I just am watching it because I want to know more about Pithamah Bhishma. Such a strong character. Intriguing to be honest!"

"തലതെറിക്കാത്ത ഒന്നെങ്കിലും ഉണ്ടെല്ലോ ഈ കൂട്ടത്തിൽ, എന്റെ മഹാദേവാ!മോളൂട്ടി കണ്ടോ!" ഇങ്ങനെ പറഞ്ഞ് എന്റെ തലയിൽ തടവി, നെറുകയിൽ ഒരു മുത്തം നൽകി അമ്മുമ്മ വീണ്ടും അപ്രത്യക്ഷയായി.

ഇതൊക്കെ കേട്ടിട്ടും ഒരു ഭാവഭേദവും ഇല്ലാതെ 'മഹാഭാരതം' കാണുന്ന എന്നെ നോക്കി അവിശ്വാസത്തോടെ കുട്ടു ചോദിച്ചു " ഡീ, നീ ശെരിക്കും നന്നായോ?!"

അങ്ങനെ ചോദിച്ചാൽ.....!


Comments

  1. അതല്ലേലും അങ്ങനെ ആയിരിക്കുമല്ലോ... NRI പിള്ളേർ!!

    ReplyDelete

Post a Comment