'അലമാര' - ഒരു താത്വിക അവലോകനം!

 

ഇവനാണ് അവൻ! 'ഫീകരനാണിവൻ.... കൊടും ഫീകരൻ" മലയാളികളുടെ സ്വീകരണമുറിയിൽ  ദാ ഇവനുള്ള സ്ഥാനം ഉണ്ടല്ലോ.... ഹോ! പറയാതെ  വയ്യ....'മാഹിഷ്മതി' സാമ്രാജ്യത്തിൽ ജനങ്ങൾക്കിടയിൽ 'അമരേന്ദ്ര ബാഹുബലിക്ക്' ഉള്ള സ്ഥാനം പോലെയാണ്.

ഈ 'പേടകത്തിൽ' താമസിക്കുന്ന പാത്രങ്ങൾ ഒരിക്കലും പുറംലോകം കാണില്ല.  പിന്നെ എപ്പോളെങ്കിലും ഒരു പരോൾ കിട്ടണമെങ്കിൽ വീട്ടിൽ അതിഥികൾ എത്തണം! അല്ലാതെ ഏതെങ്കിലും കാരണവശാൽ നമ്മൾ ഇവരെ  തൊട്ടാൽ,  തീർന്നു! അന്ന് നാലാം  ലോകമഹായുദ്ധം സംഭവിച്ചിരിക്കും!!! സുഖജീവിതം എന്ന് പറഞ്ഞാൽ അത് ഇതാണ്.

 എന്താ ഇതിപ്പോ ഇങ്ങനെ എന്ന് മനസ്സിലാക്കാൻ ഞാൻ, ആരും സഞ്ചരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചു. ഒടുക്കം ചെന്നെത്തിയത് പുതിയ ഒരു 'പ്ലേറ്റ് സെറ്റ്' കൊണ്ട് വീട്ടിലേക്ക് പ്രവേശിക്കുന്ന  പിതാശ്രീയുടെ മുൻപിൽ. രണ്ടും കല്പിച്ചു ചോദിച്ചു "Why do you have to buy them? Its not like we are using any of this, daddy bear?!" ഒട്ടും വൈകാതെ തന്നെ മറുപടിയും കിട്ടി ബോധിച്ചു! "നിന്നെ കെട്ടിച്ചു വിട്ടിട്ട് അവിടെ ഉള്ളവർ വിരുന്നിനു വരുമ്പോൾ അവർക്ക് ഇതിലാവും ഭക്ഷണം വിളമ്പുക." (എന്റെ   'പ്രാണനാഥാ'....താങ്കളുടെ ഒരു യോഗം!!! ഇത്രയും ദീർഘവീക്ഷണം ഉള്ള ഒരു അമ്മായിഅച്ചൻ സ്വപ്നങ്ങളിൽ മാത്രം!😂😂😂)

 "ജനിക്കുവാണെങ്കിൽ ഇംഗ്ലണ്ടിൽ പട്ടിയായി  ജനിക്കണം"  എന്ന് പണ്ട് എന്റെ മാതുലൻ പറഞ്ഞപ്പോൾ ഞാൻ  തീരെ  പൊടിയാരുന്നു.  ഇന്നായിരുന്നു ഇത് പറഞ്ഞിരുന്നതെങ്കിൽ പറയാമായിരുന്നു "ജനിക്കുവാണെങ്കിൽ മലയാളികളുടെ വീട്ടിലെ  ഈ  അലമാരയായി പിറക്കണം. ഈ പാത്രങ്ങൾ ഉള്ളിടത്തോളം എന്നെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടില്ല,  മാമാ..."

P.S. ഈ  അവലോകനം പ്രകാശനം ചെയ്യണം എന്ന്  എനിക്ക്  ഐഡിയ തന്ന എന്റെ 'ചങ്ക് ബെസ്റ്റിക്ക്' ഞാൻ ഇത് സമർപ്പിക്കുന്നു! ❤❤❤

Comments

  1. പോസ്റ്റ് അടിപൊളി. പക്ഷേ ഫീകരൻ വേണ്ടായിരുന്നു. ഭീകരൻ അതു മതി.

    ReplyDelete
  2. Beautifully presented!!!
    Keep writing more

    ReplyDelete

Post a Comment