ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് ഒരു കലയാണ്, സഹോ!!!
NRI പിള്ളേരുടെ രോദനം - ഒരു പണിയും ഇല്ലാത്തത് കൊണ്ടുള്ള വിലയിരുത്തൽ!!!
ABCD - എന്ന ചലച്ചിത്രം കാണുമ്പോൾ, ഞാനും, ഞാനുമെന്റെ ഏട്ടനും പിന്നെ ആ കുഞ്ഞുവും തമ്മിൽ തമ്മിൽ നോക്കാറുണ്ട്! കാരണം, അതിലെ പല ഡയലോഗ്കളും ഞങ്ങൾ കേട്ട് വളർന്നതാണ്!
1. "ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് നിന്നെ ഒക്കെ ഈ രാജ്യത്ത് വളർത്തിയത്"
ഒരു കാരണവശാലും ഈ വാക്യം പറയുമ്പോൾ പ്രതികരിക്കരുത്.
പ്രതികരിച്ചാൽ....തീർന്നെടാ....നീ തീർന്നു!
"ആ രംഭയുടെ മോൾ, ഉർവശിയുടെ മോൻ, മേനകയുടെ മക്കൾ....ഇവരെല്ലാം അന്ന് നിന്നെ താരതമ്യപ്പെടുത്താനുള്ള 'വസ്തുക്കളായി' മാറുന്നത് കാണാം. (ഓ! പറയാൻ മറന്നു....ഈ പറഞ്ഞവരുടെ ഒക്കെ മക്കൾ നഴ്സറി, കിൻഡർഗാർട്ടൻ മുതലായ 'സർവകലാശാലകളിൽ' നിന്നും ബിരുദാനന്തരബിരുദങ്ങൾ നേടിയവരാണ്! അവർ എവിടെ കിടക്കുന്നു....വയസ്സ് ഇരുപതുകളിൽ കിടക്കുന്ന ഞങ്ങൾ എവിടെ കിടക്കുന്നു?!)
2. "24 മണിക്കൂറും കംപ്യൂട്ടറിന്റെ മുൻപിൽ. പുസ്തകം എടുത്തു നാലക്ഷരം വായിച്ചാലെന്താ നിനക്കൊക്കെ?"
"Mum, we are reading journels and its a pdf version. Its only on the computer" - ഇത് പറഞ്ഞവസാനിപ്പിക്കുമ്പോളേക്കും കുഞ്ഞുവിന്റെ കാര്യത്തിന് ഒരു തീരുമാനം ആകും.
3. "എന്നുപറഞ്ഞാൽ നാട്ടിലെ പിള്ളേർ ഇതൊക്കെ ഉണ്ടായിട്ടാണല്ലോ പഠിക്കുന്നത്! കട്ടിയുള്ള പുസ്തകങ്ങളും ചുമന്നാ അവിടെ പിള്ളേർ സ്കൂളിൽ പോകുന്നെ! ആ 'കുട്ടു' ഒക്കെ പഠിക്കുന്നതിന്റെ 1/4 പോലും നീയൊന്നും പഠിക്കുന്നില്ല! ( എല്ലായിടത്തും ഉണ്ടല്ലോ സമയപ്രായക്കാരായ കുട്ടേട്ടനും, കുട്ടുവുമൊക്കെ!)
4. "ഞാനും നിങ്ങളുടെ അച്ഛനും ഒക്കെ കിലോമീറ്ററുകൾ നടന്നാണ് സ്കൂളിൽ പോയിരുന്നത്. അന്നൊക്കെ ഒരു ജോഡി തുണി മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിനക്കൊക്കെ എന്തിന്റെ കുറവാ?"
"But, that was a different era. Now technology has improved so much. We are sorry you guys had such a hard time growing up. We empathise. We really do" (ജീവനിൽ കൊതിയുണ്ടെങ്കിൽ, ദൂരെ നിന്നേ ഈ കൗണ്ടർ അടിക്കാവൂ...)
5. "ഇനി ഇത് ആവർത്തിച്ചാൽ നിന്നെ അടുത്ത ഫ്ലൈറ്റിനു നാട്ടിൽ കയറ്റി വിടും"
നാടെന്താ ദുർഗുണപരിഹാരപാഠശാലയോ? NRI പിള്ളേർക്ക് നാടിനോട് ഇഷ്ടമില്ല എന്ന് പരാതി പറയാൻ എല്ലാർക്കും തിടുക്കമാ. ഇതൊക്കെ പൊതുജനം അറിയുന്നുണ്ടോ?
ഇന്റർനാഷണൽ തരികിടകളായി വളരുന്ന പാവം പാവം ഞങ്ങൾ പിള്ളേരെടെ വിഷമം ആര് കേൾക്കാൻ ആരോട് പറയാൻ?!

കൊള്ളാം ഇതൊക്കെ വായിക്കുമ്പോൾ ഒരു വിഷമം! നാളെ നിങ്ങൾക്ക് പിള്ളേരോടു പറയാൻ ഒരു അനുഭവവും ഇല്ലെന്നുള്ള വിഷമം!!
ReplyDelete